ശനിയാഴ്ച്ചകളില്‍ ഓഫീസില്‍ നിന്നു നേരത്തെ ഇറങ്ങാന്‍ കഴിയാറുണ്ട്...അങ്ങനെ ഓഫീസില്‍ നിന്നു ഇറങ്ങി പതിവ് ശനിയാഴ്ച്ചകളില്‍ ചെയ്യുന്ന പോലെ ചെറിയച്ഛന്റെ വീട്ടില്‍ പോയി...ചവിട്ടു പടികള്‍ കയറി മുകളില്‍ പോയി നോക്കിയപ്പോള്‍ വീടിനു പുറത്തു പരിചയമില്ലാത്ത ചെരിപ്പുകള്‍ കിടക്കുന്നു...അഭയ് പറഞ്ഞ കാര്യം അപ്പോഴാണ് ഓര്‍മ വന്നത്...ശെടാ...താന്‍ ഇതു മറന്നു പോയല്ലോ...ഇല്ലെങ്കില്‍ നേരെ വീട്ടിലേക്ക് പോകാമായിരുന്നു...ആരെയും പുതിയതായി പരിചയപെടാനുള്ള ആ പഴയ മനസ്ഥിതി എല്ലാം എന്നോ നഷ്ടപെട്ടിരുന്നു....എന്തായാലും വന്നതല്ലേ....രണ്ടും കല്‍പ്പിച്ചു ബെല്‍ അടിച്ചു...
വാതില്‍ തുറന്നു...പരിചയമില്ലാത്ത ഒരു മുഖം വാതിലിനപ്പുറത്ത് നിന്നു എന്നെ ഉറ്റു നോക്കി...നല്ല ഐശ്വര്യമുള്ള കണ്ണട വച്ച മുഖം... ഞാന്‍ ഉള്ളില്‍ കയറി സോഫയില്‍ ഇരുന്നു...അപരിചിതമായ ഒരു വീട്ടില്‍ കയറിയ പോലെ എനിക്ക് തോന്നി...അപ്പോഴേക്കും ചെറിയച്ഛന്റെ മൂത്ത മകള്‍ എന്നെ ആ കുട്ടിക്കും, തിരിച്ചു ആ കുട്ടിയെ എനിക്കും പരിചയപെടുത്തി....പേര് രശ്മി..കോട്ടയത്താണ് വീട്...എന്തോ പ്രൊജക്റ്റ് ചെയ്യാന്‍ വന്നതാണെന്നും മറ്റും പറഞ്ഞു...അഭയ് എന്നോട് പറഞ്ഞതാണെങ്കിലും ഞാന്‍ ഒന്നും അറിയാത്തത് പോലെ ഇരുന്നു...ഒരാള്‍ കൂടി ഉണ്ടെന്നല്ലേ അഭയ് പറഞ്ഞത്...ഞാന്‍ പതുക്കെ ചെറിയച്ഛന്റെ രണ്ടാമത്തെ മകളെ അന്വേഷിച്ചു...അവളുടെ കൂടെ ആയിരിക്കുമല്ലോ രണ്ടാമത്തെ പെണ്‍കുട്ടി...കണ്ടത് മനോഹരമാണെങ്കില്‍..കാണാത്തത് അതിമനോഹരം എന്നാണല്ലോ...
അപ്പുറത്തെ മുറിയില്‍ സംസാരിച്ചിരുന്ന അവര്‍ പതുക്കെ മുന്നിലെ മുറിയില്‍ വന്നു...പ്രതീക്ഷിച്ച പോലെ തന്നെ...സുന്ദരി ആണ്...എനിക്ക് മൂക്കുത്തി ഇടുന്ന പെണ്‍കുട്ടികളെ വളരെ ഇഷ്ടമാണ്..അതറിഞ്ഞു കൊണ്ടാണോ എന്തോ...അവള്‍ക്കും മൂക്കുത്തി ഉണ്ട്...ഒരു തമിഴ് പെണ്കൊടിയെപോലെ ഇരുന്ന അവളെ കണ്ടപ്പോള്‍ തന്നെ എനിക്ക് ഒരു ഇഷ്ടം തോന്നി...അപ്പോഴേക്കും പുറത്തു പോയിരുന്ന ചെറിയച്ചന്‍ കയറി വന്നു...'നാളെ ഇവരെ ഒന്ന് സരോജിനി നഗര്‍ മാര്‍ക്കറ്റില്‍ കൊണ്ട് പോണമല്ലോ...നീ വരുമോ?' ഞാന്‍ സമ്മതിച്ചു...ആ മൂക്ക്കുത്തി ഇട്ട പെണ്‍കുട്ടിയെ ഞാന്‍ ഒന്ന് പാളി നോക്കി...അവള്‍ എന്നെ നോക്കി പുഞ്ചിരിച്ചു...
ഞായറാഴ്ച സാധാരണ ഒന്‍പതു മണി കഴിയാതെ എണീക്കാത്ത ഞാന്‍ അന്ന് നേരത്തെ എഴുന്നേറ്റു... പതിനൊന്നു മണിയാകുമ്പോഴേക്കും ഞാനും അഭയും ചെറിയച്ഛന്റെ വീട്ടില്‍ എത്തി...അപ്പോള്‍ പരിപാടിയില്‍ ഒരു ചെറിയ മാറ്റം...ചെറിയച്ഛന്റെ മൂത്ത മകള്‍ക്ക് ക്ലാസ്സ് ഉള്ളതിനാല്‍ പരിപാടി വൈകിട്ട് മതി എന്ന തീരുമാനത്തില്‍ എത്തിയിരിക്കുന്നു...അങ്ങനെ വീണു കിട്ടിയ സമയം ഞങ്ങള്‍ സംസാരിച്ചു തീര്‍ത്തു...വൈകീട്ട് പുറത്തു ഇറങ്ങുമ്പോഴേക്കും ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ ആയി മാറിയിരുന്നു....സംസാരത്തിനിടയില്‍ പല തവണ മറ്റാരും കാണാതെ ഞങ്ങളുടെ കണ്ണുകള്‍ പരസ്പരം നോട്ടങ്ങള്‍ എറിഞ്ഞു...
അങ്ങനെ വൈകീട്ട് ഞങ്ങള്‍ മാര്‍ക്കറ്റില്‍ എത്തി...നല്ല തിരക്ക്....കടകള്‍ക്ക് മുന്നില്‍ തെളിഞ്ഞു നില്‍ക്കുന്ന ബള്‍ബുകള്‍ മഞ്ഞിനിടയില്‍ നിന്നു തലയുയര്‍ത്തി ഞങ്ങളെ ഉറ്റു നോക്കുന്ന പോലെ തോന്നി...നല്ല തണുപ്പ്...അങ്ങനെ നടക്കുന്നതിനിടയില്‍ അവളുടെ വിരലില്‍ ഞാന്‍ ചെറുതായി ഒന്ന് തൊട്ടു...അവള്‍ അത് അറിഞ്ഞു പോലും ഇല്ല എന്നു എനിക്ക് തോന്നി....ഒരു വസ്ത്ര കടയില്‍ കയറി അവര്‍ വടക്കേ ഇന്ത്യന്‍ രീതിയിലുള്ള ചുരിദാര്‍ നോക്കി തുടങ്ങി...ഒരു ചുരിദാര്‍ എടുത്തു അവള്‍ അഭിപ്രായമാരയാനെന്നോണം എന്‍റെ മുഖത്തേക്ക് നോക്കി...ഞാന്‍ നന്നായിട്ടുണ്ട് എന്ന രീതിയില്‍ തല കുലുക്കിയപ്പോള്‍ അവള്‍ എന്നെ നോക്കി വീണ്ടും പുഞ്ചിരിച്ചു...
അവര്‍ പോകുകയാണ്...ഞാന്‍ ഓഫീസില്‍ ഇരിക്കുമ്പോള്‍ ഫോണില്‍ ഒരു മെസ്സേജ് വന്നു..അവള്‍ ആണ്....'എടാ ഇന്നു ഞാന്‍ പോവാ...നീ റെയില്‍വേ സ്റ്റേഷനില്‍ വരുമോ' അഞ്ചു മണിക്കാണ് തീവണ്ടി പുറപ്പെടുക...നാലു മണി ആയപ്പോള്‍ എന്തോ കാരണം പറഞ്ഞു ഞാന്‍ ഓഫീസില്‍ നിന്നു ഇറങ്ങി...ഒരു റിക്ഷ എടുത്തു റെയില്‍വേ സ്റ്റേഷനില്‍ പോയി...വഴി നീളെ ഞാന്‍ ആലോചിച്ചു...അവളോട് പറഞ്ഞാലോ..എനിക്ക് അവളെ ഇഷ്ടമായി തുടങ്ങിയിരിക്കുന്നു എന്ന്....അങ്ങനെ പറഞ്ഞാല്‍ അവള്‍ ഇങ്ങനെ എടുക്കും...അവള്‍ എന്നെ വെറുമൊരു സുഹൃത്തായാണ് കാണുന്നതെങ്കിലോ...വേണ്ട...ഇതു പറഞ്ഞാല്‍ എനിക്ക് ഒരു സുഹൃത്തിനെ നഷ്ടപെട്ടാലോ...
ഞാന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി...അതാ അവര്‍ പോകാന്‍ തയ്യാറായി നില്‍ക്കുന്നു...ചെറിയച്ചനും, മക്കളും, അഭയുമെല്ലാം അവിടെ ഉണ്ട്...ഞാന്‍ രെഷ്മിയോടു യാത്ര പറഞ്ഞു, അതിനു ശേഷം അവളുടെ മുഖത്തേക്ക് നോക്കി...എന്തോ ഒരു വിഷമം അവളുടെ മുഖത്ത് നിഴലിക്കുന്നുണ്ടോ? അവള്‍ വീണ്ടും എന്നെ നോക്കി...മുഖത്ത് പതിയെ ഒരു ചിരി വരുത്തി പറഞ്ഞു....'പോട്ടെ...ഇനി എപ്പോഴാ കാണുക? ഞാന്‍ അവളുടെ ചിരി കടമെടുത്തു കൊണ്ട് പറഞ്ഞു...കാണാം...എപ്പോഴെങ്കിലും കാണാം...തീവണ്ടി പതിയെ നീങ്ങി തുടങ്ങി...വളരെ കുറച്ചു നാളുകള്‍ മാത്രം പരിചയമുള്ള ഞങ്ങള്‍, ഒരു ജന്മം മുഴുവന്‍ ഒരുമിച്ചു കഴിഞ്ഞു പിരിയുന്ന വേദനയോടെ പരസ്പരം നോക്കി നിന്നു... തീവണ്ടി കുറച്ചു കൂടി വൈകിയിരുന്നെങ്കില്‍ എന്ന് എനിക്ക് വെറുതെ തോന്നി...റെയില്‍വേ സ്റ്റേഷനില്‍ നിന്നു പുറത്തോട്ടിറങ്ങി നടക്കുമ്പോഴും എന്‍റെ കണ്ണുകള്‍ വിദൂരതയിലെ റെയില്‍ പാതയിലേക്ക് വെറുതെ തിരിഞ്ഞു നോക്കി കൊണ്ടിരുന്നു...
4 comments:
പ്രണയാവലി. ..പാഠം രണ്ട്. അകന്നു പോയ പ്രണയം ...
.ആസ്വാദകയുടെയും ഉള്ളില്‍ ഒരു കുഞ്ഞു നൊമ്പരം ബാക്കിയായി...
hi hi hi....pakshe kunjetta eathu pennine kaanumbozum kunjettanentha ingane thoonunathu...
Kunjetta.....enikishttayittaaaa....
Kunjetta.....enikishttayittaaaa....
Post a Comment