ആകെ ചോരയുടെ മണം...അവനു തല കറങ്ങുന്ന പോലെ തോന്നി..'അശോകനെ കൊല്ലണം' പെട്ടന്ന് അവന്‍ പറഞ്ഞു..അതിനു മറുപടിയായി തലവന്‍ പറഞ്ഞു....'കൊല്ലുക എന്നു പറയുന്നത് അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല...നമ്മുടെ ചിന്താഗതി അതല്ല....അഥവാ ഇനി കൊല്ലാന്‍ തീരുമാനിച്ചാല്‍ തന്നെ അത് ആര് ചെയ്യും...' 'ഞാന്‍ ചെയ്യാം..നമ്മുടെ ചിന്താഗതി അവിടെ നടപ്പാക്കണമെങ്കില്‍ അശോകന്‍ ജീവനോടെ ഉണ്ടാകാന്‍ പാടില്ല..' ആകെ തളര്‍ന്നു നില്‍ക്കുകയാണെങ്കിലും അവന്‍റെ കണ്ണുകള്‍ തിളങ്ങി....
അവനറിയാമായിരുന്നു ഇങ്ങനെ ഒരു തീരുമാനമെടുത്തില്ലെങ്കില്‍ ഇനി അവിടെ നില്‍ക്കാന്‍ കഴിയില്ല എന്ന്...കഴിഞ്ഞ ദിവസം അയാള്‍ അവന്‍റെ വീട്ടില്‍ പോയിരുന്നുത്രെ...കയ്യില്‍ ഒരു വാളുമായി, മദ്യത്തില്‍ മുങ്ങി കുളിച്ചു കൊണ്ട്..അമ്മയും, അനിയത്തിയും മാത്രമേ വീട്ടില്‍ ഉള്ളു...അവരെ അയാള്‍ ഭീഷിണി പെടുത്തി...മരിച്ചു പോയ അവന്‍റെ അച്ഛനെ വിചാരിച്ചാണ് അവനെ ഇതു വരെ കൊല്ലാതെ വിട്ടത്...ഇനിയും അവന്‍ അയാള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ മകന്‍റെ ചേതനയറ്റ ശരീരം വീട്ടില്‍ എത്തും പോലും...ഇതെല്ലാം കൂട്ടുകാരന്‍ പറഞ്ഞ അറിവാണ്...അവന്‍ ഒളിവിലായിരുന്നു..വീട്ടില്‍ പോയി കുറച്ചു നാളുകള്‍ ആകുന്നു...
എന്തൊക്കെ പറഞ്ഞിട്ടും തലവന്‍ സമ്മതിക്കുന്ന മട്ടില്ല..ദേഷ്യവും, സങ്കടവുമെല്ലാം വന്നു അവന്....അവന്‍ പറഞ്ഞു 'ഞാന്‍ പ്രസ്ഥാനത്തിന് വേണ്ടി ജീവിക്കുന്ന ഒരാളാണ്...എനിക്ക് ഒപ്പം നിക്കാന്‍ നിങ്ങള്‍ക്കെല്ലാം മടി ആണെങ്കില്‍, എനിക്കും നിങ്ങളെ ഒന്നും വേണ്ട...' ആരും ഒന്നും മിണ്ടിയില്ല...ആ മൌനത്തില്‍ നിന്നും അവന് കിട്ടണ്ട മറുപടി കിട്ടി..അന്ന് വരെ അവന്‍ സ്വന്തം എന്നു കരുതിയതെല്ലാം ഒരു ക്ഷണം കൊണ്ട് നഷ്ടപെട്ട പോലെ അവനു തോന്നി...എന്ത് ചെയ്യണമെന്നറിയാതെ കുറച്ചു നേരം അവന്‍ അവിടെ തന്നെ നിന്നു...പിന്നെ പതുക്കെ ഇറങ്ങി വീട് ലക്ഷ്യമാക്കി നടന്നു...ഇരുട്ട്, വഴിയരുകില്‍ നിന്നും കൂമന്‍റെ ശബ്ദം.....ഇതൊന്നും അവനെ ഭയപെടുത്തിയില്ല...മരണത്തെ ഭയക്കാത്ത അവനു ഇരുട്ടിനെ എങ്ങനെ പേടി കാണും...
അങ്ങനെ അവസാനം അവന്‍ വീടിനു മുന്നില്‍ എത്തി...അവിടെ അതാ ആരോ നില്‍ക്കുന്നു...അമ്മാവന്‍..അച്ഛന്‍റെ മരണ ശേഷം വീട്ടില്‍ എല്ലാം നോക്കി നടത്തുന്നത് അദ്ദേഹമാണ്.. ..ഗേറ്റ് കടന്നു ഉള്ളിലേക്ക് കയറിയ അവനെ അമ്മാവന്‍ തടഞ്ഞു....'നില്‍ക്കു...ഒരു തീരുമാനം എടുത്തിട്ട് അകത്തോട്ട് കയറിയാല്‍ മതി...ഒന്നില്ലെങ്കില്‍ പ്രസ്ഥാനമായി പോവുക അങ്ങെനെങ്കില്‍ വീട്ടില്‍ കയറണ്ട..അല്ല മറിച്ചാണെങ്കില്‍ ഞാന്‍ പറയുന്ന കേട്ട് ഇവിടെ നില്‍ക്കണം...ഏതാ വേണ്ടെന്നു നീ തീരുമാനിച്ചോ' അവന് ഒന്നും പറയാന്‍ തോന്നിയില്ല...പ്രസ്ഥാനത്തിന് വേണ്ടി മരിക്കാന്‍ വരെ തയ്യാറായ അവനെ അവര്‍ എത്രയോ നിസ്സാരമായി ഒറ്റപെടുത്തി കഴിഞ്ഞു...ഇപ്പോഴിതാ വീട്ടില്‍ നിന്നും....അവന്‍റെ കണ്ണുകളില്‍ ഇരുട്ട് കയറി...ഒരു ലക്ഷ്യബോധവും ഇല്ലാതെ നിന്ന അവന് എന്താണ് പറയണ്ടതെന്നു അറിയില്ലായിരുന്നു... അവന്‍ തിരിഞ്ഞു ഇരുട്ടിലേക്ക് പതുക്കെ നടന്നു...
പെട്ടന്ന് പിന്നില്‍ നിന്നു കരച്ചിലോടു കൂടിയ ഒരു ശബ്ദം....അവന്‍ തിരിഞ്ഞു നോക്കി...തനിക്കു ജന്മം തന്ന തന്‍റെ അമ്മ...കയ്യില്‍ ഒരു വിഷ കുപ്പിയുമായി നില്‍ക്കുന്നു ...'നീ ഏതായാലും പോകാന്‍ തീരുമാനിച്ചതല്ലേ...ഞങ്ങളുടെ മരണം കൂടി കണ്ടിട്ട് പോയാല്‍ മതി' അവന് മനസ് തകരുന്ന പോലെ തോന്നി...കരഞ്ഞു കൊണ്ട് ഓടി ചെന്ന് അവന്‍ അമ്മയെ കെട്ടി പിടിച്ചു....'എന്നോട് ക്ഷെമിക്കു അമ്മേ...നിങ്ങള്‍ പറയുന്നത് എന്താണെങ്കിലും ഞാന്‍ ചെയ്തോളാം..' ചെറുതായി അപ്പോള്‍ മഴ പെയ്യുന്നുണ്ടായിരുന്നു...ആകാശത്ത് നക്ഷത്രങ്ങള്‍ക്കിടയില്‍ ചന്ദ്രന്‍ പോലും മുഖം മറച്ചു തന്‍റെ ഒപ്പം കരയുന്നതാണോ അന്ന് അവന്‍ സംശയിച്ചു....
നല്ല മഴ...അവന്‍ തീവണ്ടി ജനലിനുള്ളില്‍ നിന്നും പുറത്തേക്കു നോക്കി...ഒന്നും കാണുന്നില്ല...മഴ തകര്‍ത്തു പെയ്യുന്നു...പ്രകൃതി തന്‍റെ തോല്‍വി ആഘോഷിക്കുകയാണെന്നു അവന് വെറുതെ തോന്നി...അതല്ല...അമ്മാവന്‍റെ തീരുമാന പ്രകാരം തലസ്ഥാന നഗരിയിലേക്ക് പോകുന്ന തന്നെ അവിടേക്ക് സ്വാഗതം ചെയ്യുന്നതിനാകും ഈ മഴ എന്നു മനസിനെ വിശ്വസിപ്പിക്കാന്‍ അവന്‍ വെറുതെ ശ്രെമിച്ചു....ചായ..ചായേ...എന്നു വിളിച്ചു പറഞ്ഞു പോയ ട്രെയിന്‍ ജീവനക്കാരന് അശോകന്‍റെ മുഖ സാദ്രശ്യം ഉള്ളതായി അവന് തോന്നി...അയാളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവന്‍ പറഞ്ഞു....ചേട്ടാ...ഒരു ചായ..'
3 comments:
A known guy it seems...feel like i know about him..
അറിയുന്ന ആള്‍ തന്നെ..പക്ഷെ ഇതില്‍ പറയുന്ന വികാരങ്ങള്‍ തനിക്കുണ്ടെന്ന് സമ്മതിക്കാത്ത ഒരാള്‍ ആണ്...
Kollam
Post a Comment