എന്താണീ ബ്രമ്ഹ ലഡ്ഡു? അന്ന് വരെ ഞാന്‍ അങ്ങനെ ഒരു സാധനത്തെ പറ്റി കേട്ടിരുന്നില്ല...ബ്രാമണന്‍ ഉണ്ടാക്കുന്ന ലഡ്ഡു ആണോ എന്തോ? എന്തായാലും വിഷയത്തിലേക്ക് വരാം..സ്കൂളില്‍ പഠിക്കുന്ന സമയം...എന്‍റെ ഏറ്റവും അടുത്ത സുഹൃത്തിന്‍റെ പേര് കൃഷ്ണ കുമാര്‍...ആളൊരു നമ്പൂരി ആണ്‌ട്ടോ..ശുദ്ധന്‍(ദുഷ്ട്ടന്റെ ഫലം ചെയ്യുമെന്ന് പ്രതേകിച്ചു പറയണ്ടതില്ലല്ലോ ) തലമുടിയിലെല്ലാം വെളിച്ചെണ്ണ തേച്ചു പിടിപ്പിച്ചു, നെറ്റിയില്‍ ഒരു ചന്ദന കുറിയുമായി വരുന്ന ഇഷ്ടന്‍ എപ്പോഴും എന്‍റെ കൂടെ കാണും..ഒരു പ്രാവിശ്യം അമ്മ ഉണ്ടാക്കിയ വെളുത്ത നിറത്തിലുള്ള കടല കറി അവന് ഞാന്‍ കൊടുത്തു...കുറച്ചു കഴിച്ചു കഴിഞ്ഞപ്പോള്‍ അതില്‍ ചെമ്മീന്‍ ചേര്‍ത്തിട്ടുണ്ടെന്നു പറഞ്ഞതും, അണ്ണന്‍ ശര്ദിച്ച തും ഇന്നലെ നടന്ന പോലെ ഞാന്‍ ഓര്‍ക്കുന്നു....
അങ്ങനെ ഞങ്ങള്‍ തകര്‍ത്ത് നടന്നിരുന്ന കാലം...ഒരു നാള്‍ ഉച്ചക്ക് ഭക്ഷണം കഴിഞ്ഞു ഫുട്ബോള്‍ കളിച്ചു കൊണ്ടിരുന്ന എന്‍റെ അടുത്തേക്ക് അവന്‍ വന്നു..ആകെ വിയര്‍ത്തിട്ടുണ്ട് , ചെവിയെല്ലാം ചുവന്നിരിക്കുന്നു...'എടാ...നീ ഒക്കെ എന്‍റെ സുഹൃത്താണെന്ന് പറഞ്ഞിട്ടെന്തു കാര്യം..' ഞാന്‍ എന്താണ് കാര്യമെന്ന് ചോദിച്ചു..അപ്പോഴല്ലേ അദ്ദേഹം ചൂടയാതിന്റെ കാരണം പിടി കിട്ടിയത്..വിനീത് എന്നു പേരുള്ള ഒരു പയ്യന്‍സ് ഉണ്ട് അപ്പുറത്തെ ക്ലാസ്സില്‍...അവന്‍ നമ്മുടെ കഥാനായകനെ 'ബ്രമ്ഹ ലഡ്ഡു' എന്നു വിളിച്ചു പോലും...എനിക്ക് ചിരി വന്നു...ഹ ഹ ഹാ..ബ്രമ്ഹ ലഡ്ഡു...കൊള്ളാം അവന് പറ്റിയ പേര്‍ തന്നെ....ഞാന്‍ കുറെ സമാധാനിപ്പിക്കാന്‍ ശ്രെമിച്ചു...പക്ഷെ അവന്‍ വഴങ്ങുന്ന മട്ടില്ല...'ഒരു കൂട്ടുകാരന് വേണ്ടി നിനക്കിതു ചോദിയ്ക്കാന്‍ പറ്റില്ലേ' കൃഷ്ണകുമാര്‍ വിറക്കുകയാണ്...അവസാനം പിറ്റേ ദിവസം ചോദിക്കാം എന്നു പറഞ്ഞു ഞാന്‍ അവനെ സമാധാനിപ്പിച്ചു...
പിറ്റേ ദിവസം കാലത്ത് തന്നെ കൃഷ്ണകുമാര്‍ എന്നെ ഓര്‍മിപ്പിച്ചു...'നീ വാക്ക് തന്നതാണ്...ഇന്നു ചോദിക്കണം..'...അങ്ങനെ ഉച്ചയായി, ഭക്ഷണം എല്ലാം കഴിഞ്ഞു....ക്ലാസ്സിലുള്ള റാഫി എന്ന കൂട്ടുകാരനെയും കൂട്ടി വിനീതിനെ..വിനീതനാക്കാന്‍ ഞാന്‍ പുറപ്പെട്ടു...ഓഫീസ് റൂമിന് പിന്നിലുള്ള ഗ്രൗണ്ടില്‍ കളിച്ചു കൊണ്ടിരുന്ന വിനീതിനോട് ഞാന്‍ ചോദിച്ചു ' നീ ഇനി ഇവനെ ബ്രമ്ഹ ലഡ്ഡു എന്നു വിളിക്കുമോടാ ??' മനസ്സില്‍ വന്ന ചിരി അടക്കാന്‍ ഞാന്‍ നന്നേ പാട് പെട്ടു...അവന്‍ പറഞ്ഞു...'വിളിക്കും...ഇനിയും വിളിക്കും ...' പിന്നില്‍ നിന്ന കൃഷ്ണകുമാര്‍ എന്തോ വിളിച്ചു പറഞ്ഞു..അങ്ങനെ ഓരോന്ന് പറഞ്ഞു അവസാനം ഉന്തും തള്ളുമായി...
ആ സമയത്ത് ഗുരുവായൂരില്‍ പോയാല്‍ ഞാന്‍ സ്ഥിരമായി വാങ്ങുന്ന ഒന്നാണ് പാമ്പിന്റെ തലയുള്ള മോതിരം...എന്താണെന്നറിയില്ല എനിക്കത് വളരെ ഇഷ്ടമാണ്...ഇടക്കൊരു തവണ വീടിനടുത്ത് സ്വര്‍ണ പണി ഉണ്ടായിരുന്ന അനിലേട്ടന്‍ അതില്‍ സ്വര്‍ണം പൂശി തരികയുണ്ടായി...അങ്ങനെ ഒരു ചെറിയ ചെപ്പു നിറയെ പാമ്പ് മോതിരം ഞാന്‍ സൂക്ഷിച്ചു വെച്ചിരുന്നു...
അങ്ങനെ ഉന്തും തള്ളും ആയപ്പോള്‍ ഞാന്‍ വിരലില്‍ കിടന്ന മോതിരം എടുത്തോന്നു പ്രയോഗിച്ചു,,,വിനീതിന്‍റെ കവിളില്‍ നല്ല ഭംഗിയുള്ള ഒരു വര...അവിടുന്നു ഞാന്‍ ഓടി അടുത്തുള്ള പണി നടക്കുന്ന പുതിയ ക്ലാസ്സ് റൂമിലെ ചവിട്ടു പടിയില്‍ ഇരുന്നു..കുറച്ചു കാഴിഞ്ഞപ്പോള്‍ ആരോ വന്നു പറഞ്ഞു..'ആകെ പ്രശ്നമായി...വിനീത് പോയി ഹെഡ് മാഷോട് പരാതി പറഞ്ഞു..അവിടെ എല്ലാരും നിന്നെ നോക്കുന്നുണ്ട്...' അവന്‍റെ മുഖത്ത് പാമ്പ് മോതിരം കൊണ്ട് വരഞ്ഞത് കൂടുതല്‍ കുഴപ്പമാണ്...മിക്കവാറും സ്കൂളില്‍ നിന്നു പുറത്തു പോകാന്‍ സാധ്യതയുണ്ട്..
ഇനി എന്ത് ചെയ്യും എന്നറിയാതെ ആ മോതിരത്തില്‍ നോക്കി ഞാന്‍ ഇരുന്നു...പെട്ടന്ന് ഒരു ബുദ്ധി തോന്നി...മോതിരമെടുത്തു ഞാന്‍ എന്‍റെ കഴുത്തില്‍ ഒന്ന് വരഞ്ഞു...ഹാ....വേദനിച്ചു....പിന്നെ പതുക്കെ ആ മോതിരം ഊരി പോക്കറ്റില്‍ ഇട്ടു...നേരെ ഓഫീസ് മുറിയിലേക്ക് വച്ചടിച്ചു...
ഓഫീസ് മുറിയില്‍ കയറിയപ്പോള്‍ അതാ നില്‍ക്കുന്നു നമ്മുടെ റാഫി, അപ്പുറത്തെ ഭാഗത്ത് വിനീതും കൂട്ടരും...ഹെഡ് മാഷ് കയ്യില്‍ ഒരു ചൂരലുമായി കണ്ണുരുട്ടി നില്‍ക്കുന്നു....ഞാന്‍ പറഞ്ഞു...'സര്‍...ഇവന്‍ എന്‍റെ കഴുത്തില്‍ മാന്തി..അപ്പോള്‍ വേദന കൊണ്ട് ഞാന്‍ അവനെ തിരിച്ചു മാന്തി...' അന്ന് ഈശ്വരനും വിനീതിനെതിരായിരുന്നു എന്നു തോന്നുന്നു....എനിക്ക് രണ്ടു അടി മാത്രം...വിനീതിന് നാലു അടിയും...വീട്ടില്‍ നിന്നു രക്ഷിതാക്കളെ കൊണ്ടുവരാതെ ക്ലാസ്സില്‍ കയറണ്ട എന്നു ഒരു താക്കീതും..അങ്ങനെ തലനാരിഴക്ക് രക്ഷപെട്ടു...
ഇതെല്ലാം കഴിഞ്ഞു തിരിച്ചു ക്ലാസ്സില്‍ കയറിയ ഞാന്‍ കണ്ടത്...ഇത്രയെല്ലാം പ്രശ്നങ്ങള്‍ക്ക് കാരണക്കാരനായ കഥാനായകന്‍ അതാ ഒന്നും സംഭവിക്കാത്ത തരത്തില്‍ അവിടെ ഇരുന്നു ബഡായി പറയുന്നു....ഞാന്‍ പതുക്കെ സീറ്റില്‍ പോയി ഇരുന്നു...എന്നെ കണ്ട കൃഷ്ണകുമാര്‍ ഓടി എന്‍റെ അടുത്തേക്ക് വന്നു,,'എടാ നീ അവനെ തല്ലണ്ടായിരുന്നുട്ടോ...' ഞാന്‍ ഒരു വികാരവുമില്ലാതെ അവന്‍റെ മുഖത്തേക്ക് നോക്കി ഇരുന്നു പോയി....
ഇന്നും എനിക്കറിയില്ല വിനീത് എന്തിനാണ് അവനെ അങ്ങനെ ഒരു പേര്‍ വിളിച്ചതെന്ന്...അത് വിളിക്കാന്‍ മാത്രം അവനെ പ്രകോപിപ്പിച്ച സംഭവം എന്താണെന്നും അറിയില്ല...ഇന്നും വഴിയില്‍ ഞാന്‍ വിനീതിനെ കാണാറുണ്ട്...അവന്‍റെ മുഖത്തെ ആ പാട്...അത് കാണുമ്പോള്‍ അപ്പോള്‍ ഞാന്‍ ഓര്‍ക്കും...'ബ്രമ്ഹ ലഡ്ഡു......'
3 comments:
wonderful....
:) :) :)...
Hahaha......pattaru okke oppichu saduvayi allae
Post a Comment