ജോലി സംബന്ധമായ ആവശ്യത്തിനു ചെന്നൈ നഗരത്തില്‍ പോകാന്‍ ഞാന്‍ തയ്യാറായി നിന്നു..ഒരാഴ്ച ചെന്നൈ നഗരത്തില്‍ ട്രെയിനിംഗ് കൊടുക്കുക അതിനു ശേഷം നാട്ടില്‍ പോയി ഒരാഴ്ച നിക്കുക എന്നതായിരുന്നു എന്‍റെ അജണ്ട...സ്വതവേ അവസാന നിമിഷം മാത്രം ബാഗ് ഒതുക്കുന്ന ഞാന്‍ ഇന്നു നേരത്തെ തന്നെ എല്ലാം തയ്യാറാക്കി വച്ചു..വീട്ടിലേക്ക് വേണ്ടുന്ന ചില ആവശ്യ സാധനങ്ങള്‍ വാങ്ങാന്‍ ചേട്ടന്‍ വരാമെന്ന് പറഞ്ഞിരുന്നു..വൈകുന്നേരം മൂന്നു മണിക്കാണ് വിമാനം പുറപ്പെടുന്നത്..പത്തു മണിയോടെ ചേട്ടന്‍ ഞങ്ങളുടെ ഒരു കൂട്ടുകാരനോടൊപ്പം എത്തി...ഞങ്ങള്‍ പോയി ചില സാധന സാമഗ്രികള്‍ എല്ലാം വാങ്ങി തിരിച്ചു വീട്ടിലേക്ക് നടന്നു...വിമാനത്താവളത്തില്‍ പോകുന്നതിനു മുന്‍പ് ഭക്ഷണം കഴിക്കെണ്ടാതിനാല്‍ അടുത്തുള്ള ഒരു ഹോട്ടലില്‍ കയറി...'ഇവിടെ ഇരുന്നു കഴിക്കാന്‍ പറ്റില്ല, പ്രാര്‍ത്ഥന സമയമാണ്..പാര്‍സല്‍ ആക്കി തരാം..ഹോട്ടലിലെ ആള്‍ പറഞ്ഞു...ഓ ആയിക്കോട്ടെ....ഞങ്ങള്‍ പാര്‍സല്‍ വാങ്ങി വീടിലേക്ക് നടന്നു...ഭക്ഷണം എല്ലാം കഴിച്ചു കഴിഞ്ഞു യാത്ര പറഞ്ഞു ഞാന്‍ ഇറങ്ങി...'ചേട്ടനു ഒരുപാടു ദൂരം പോകേണ്ടതല്ലേ...ഞാന്‍ ഒരു ടാക്സി വിളിച്ചു പോയ്കൊള്ളം...നിങ്ങള്‍ രണ്ടു പേരും വരണമെന്നില്ല..' ഞാന്‍ പറഞ്ഞു.. അങ്ങനെ ഒരു വണ്ടി വിളിച്ചു ഞാന്‍ വിമാനത്താവളത്തില്‍ പോയി...പെട്ടിയും കിടക്കയുമായി ഉള്ളില്‍ കയറിയപ്പോള്‍ ഒരു കാര്യം മനസിലായി...വിമാനത്താവളം മാറി പോയി...
പുറത്തിറങ്ങി ടാക്സി ക്ക് കൈ കാണിച്ചെങ്കിലും ഒന്നും നിര്‍ത്തിയില്ല..പെട്ടന്ന് നോക്കിയപ്പോള്‍ അടുത്ത് മെട്രോ റെയില്‍വേ സ്റ്റേഷന്‍...പോകേണ്ട വിമാനത്താവളം അടുത്ത സ്റ്റേഷന്‍ ആണ്...അവിടെ ഓടി കയറി നോക്കിയപ്പോള്‍ അഞ്ചു മിനിട്ട് ഇടവേളയില്‍ വരുന്ന ട്രെയിന്‍ പതിനഞ്ചു മിനിട്ട് നേരം വൈകിയാണ് വരുന്നത്...ചേട്ടനെ വിളിച്ചു ഞാന്‍ പറഞ്ഞു..'ഒരു ചെറിയ അക്കിടി പറ്റി..വിമാനത്താവളം ഒന്ന് മാറി പോയി...കുഴപ്പമില്ല...ചെറിയ ഒരു ബാഗെ ഉള്ളു..അതിനാല്‍ അധികം സമയം എടുക്കില്ല' കുറച്ചു കഴിഞ്ഞപ്പോള്‍ ട്രെയിന്‍ വന്നു, ഞാന്‍ പെട്ടന്ന് തന്നെ കയറി ഇരുന്നു..പഴയ നമ്പൂതിരി ഫലിതം എനിക്ക് ഓര്‍മ വന്നു..ബസില്‍ കയറി നമ്പൂതിരി പറഞ്ഞുത്രെ 'ഇരിക്കുന്നില്ല...പോയിട്ട് കാര്യം ഉണ്ടേ' അത് പോലെ തന്നെ ആയല്ലോ എന്‍റെ പ്രവര്‍ത്തി എന്നു ആലോചിച്ചപോള്‍ വന്ന ചിരി ഞാന്‍ അടക്കി ..ഞാന്‍ അവസാനം വിമാനത്താവളത്തില്‍ എത്തി..അവിടെ ചെന്ന് പാസ്പോര്‍ട്ടും ടിക്കറ്റ്‌ഉം കൊടുത്തപ്പോള്‍ അവിടെ ഇരിക്കുന്ന പെണ്‍കുട്ടി എന്നെ നോക്കി മനോഹരമായി ചിരിച്ചു...എന്നിട്ട് പറഞ്ഞു ' സര്‍..ഈ വിമാനത്തിനുള്ള സമയം കഴിഞ്ഞു...ഇനി പോകാന്‍ സാധിക്കില്ല..' എന്‍റെ മുഖത്തും ഒരു ചിരി പടര്‍ന്നു...സ്കൂളില്‍ പഠിക്കുമ്പോള്‍ ബസ് കിട്ടാതെ പോയിട്ടുണ്ട്...ആദ്യമായി ആണ് ഒരു വിമാനം കിട്ടാതെ പോകുന്നത്..അടുത്ത വിമാനം രാത്രി ഒന്‍പതു മണിക്കാണ്..ടിക്കറ്റ് മാറാന്‍ അടുത്തുള്ള കൌണ്ടര്‍ ആണ് എന്നു ആ കുട്ടി പറഞ്ഞത് കേട്ട് ഞാന്‍ അങ്ങോട്ട് പോയി...
ഹാ...വീണ്ടും സന്തോഷ വാര്‍ത്ത..ആ വിമാനത്തില്‍ സ്ഥലമില്ല പോലും....'ഇനി ഒഴിവുള്ള വിമാനം എപ്പോഴാണാവോ' മുഖത്ത് ചിരി വരുത്തി ഞാന്‍ ചോദിച്ചു...'സര്‍...നാളെ പുലര്‍ച്ചെ മൂന്നു മണിക്ക് ആണ്' ആ പാവം എന്നെ നോക്കി വിഷമ ഭാവത്തില്‍ പറഞ്ഞു..ഇതില്‍പരം ആഘോഷിക്കാന്‍ എന്ത് വേണം..ചേട്ടനെ വിളിച്ചു ചിരിച്ചു കൊണ്ട് തന്നെ കാര്യം പറഞ്ഞു..'നീ അവരോടു ദേഷ്യപെട്ടു സംസാരിക്കു..' ചേട്ടന്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ഞാന്‍ പറഞ്ഞു..'ഞാന്‍ അല്ലെ നേരം വൈകി വന്നത്...ഇനി അവരോടു എന്ത് ദേഷ്യപെടാന്‍...കുഴപ്പമില്ല..' പിന്നെ വിളിക്കാം എന്നു പറഞ്ഞു ഞാന്‍ ഫോണ്‍ വച്ചു .പന്ത്രണ്ടു മണിക്കൂര്‍ മാത്രം വൈകി ഒരു വിമാനം...വീട്ടില്‍ പോകാന്‍ ഇനി വയ്യ....എന്ത് ചെയ്യും..അപ്പോഴാണ് പാവം ഭട്ടെരിടെ മുഖം ഓര്‍മ വന്നത്...ഭട്ടെരിയെ വിളിച്ചു പറഞ്ഞു...'സഹോദര എന്‍റെ വിമാനം പോയി...അടുത്തത് പുലര്‍ച് മൂന്നു മണിക്കാണ്' കൂടുതല്‍ ഒന്നും ചോദിക്കാതെ തന്നെ അവന്‍ പറഞ്ഞു..'നീ അവിടെ തന്നെ നില്‍ക്കു...ഞാന്‍ ഇതാ വരുന്നു...' ഫോണ്‍ വച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ ആലോചിച്ചു...എന്തിനാ ഇപ്പൊ ഞാന്‍ വിളിച്ചത്...മറ്റുള്ളവരെ കൂടി ബുദ്ധിമുട്ടാക്കി..എന്താണ് സംഭവിക്കുന്നത്...ഇന്ന് ഇത്രയും നല്ല ദിവസം ആകും ഇന്ന് കരുതിയത് പോലും ഇല്ല...ഇന്നത്തോടെ കഷ്ടപ്പാട് തീരുമോ അതോ ഇനിയും ഒരു വാരം കൂടെ തന്നെ ഉണ്ടാവുമോ ആവോ??
അങ്ങനെ ഞാന്‍ എന്‍റെ ചിന്തകളില്‍ മുഴുകി ഭട്ടെരിയുടെ വരവ് കാത്തു ഇരുന്നു...വിമാനം പോയി എന്ന സന്തോഷ വാര്‍ത്ത എന്നെ അറിയിച്ച ആ കുട്ടിയെ വെറുതെ ഞാന്‍ ഒന്ന് നോക്കി..മനസ്സില്‍ എന്ത് കരുതിയിട്ടാണോ എന്തോ..അവള്‍ എന്നെ നോക്കി വിചിത്രമായി ചിരിക്കുന്നുണ്ടായിരുന്നു...
1 comment:
Haaahaha
Post a Comment